+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെട്ടുതോട്–നീരേറ്റുപുറം റോഡ് വികസന സമിതി കക്ഷി ചേരുന്നു

എടത്വ: വെട്ടുതോട്–നീരേറ്റുപുറം റോഡിന്റെ ദുരവസ്‌ഥ പരിഹരിക്കണമെന്ന് എടത്വ വികസന സമിതി നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു. നിർമാണ പ്രവർത്തനങ്ങൾക്കു തടസമായിട്ടുള്ള കേരള ഹൈക്കോടതിയിലെ കേസിൽ പൊതുതാൽപര്യം മുൻന
വെട്ടുതോട്–നീരേറ്റുപുറം റോഡ് വികസന സമിതി കക്ഷി ചേരുന്നു
എടത്വ: വെട്ടുതോട്–നീരേറ്റുപുറം റോഡിന്റെ ദുരവസ്‌ഥ പരിഹരിക്കണമെന്ന് എടത്വ വികസന സമിതി നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു. നിർമാണ പ്രവർത്തനങ്ങൾക്കു തടസമായിട്ടുള്ള കേരള ഹൈക്കോടതിയിലെ കേസിൽ പൊതുതാൽപര്യം മുൻനിർത്തി കക്ഷി ചേർന്ന് കേസ് എത്രയും വേഗം തീർപ്പാക്കാൻ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചു.

പ്രസിഡന്റ് പി.കെ. സദാനന്ദൻ അധ്യക്ഷത വഹിച്ചു. പി.വി. നാരായണമേനോൻ, ആന്റണി ഫ്രാൻസിസ് കട്ടപ്പുറം, പി.കെ. ഗോപിനാഥ്, എസ്. ഉത്തമൻ, ഷാജി ആനന്ദാലയം, ജിനോ മണക്കളം, ജയ് പറപ്പള്ളിൽ, കുഞ്ഞുമോൻ പട്ടത്താനം, ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവർ പ്രസംഗിച്ചു.ണിതാവ് സുലു വിജീഷ് എന്നിവർ പ്രസംഗിക്കും.