+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടുകിലോ സ്വർണം പിടികൂടി

കായംകുളം: മതിയായ രേഖകൾ ഇല്ലാതെ തൃശൂരിലെ പ്രമുഖ ജ്വല്ലറിയിൽനിന്നും കായംകുളത്തെ വിവിധ കടകളിൽ വില്പനയ്ക്കായി കൊണ്ടുവന്ന രണ്ടുകിലോ 250 ഗ്രാം സ്വർണാഭരണങ്ങൾ വാണിജ്യനികുതി സ്ക്വാഡ് പിടികൂടി. വാണിജ്യ നികുതി ച
രണ്ടുകിലോ സ്വർണം പിടികൂടി
കായംകുളം: മതിയായ രേഖകൾ ഇല്ലാതെ തൃശൂരിലെ പ്രമുഖ ജ്വല്ലറിയിൽനിന്നും കായംകുളത്തെ വിവിധ കടകളിൽ വില്പനയ്ക്കായി കൊണ്ടുവന്ന രണ്ടുകിലോ 250 ഗ്രാം സ്വർണാഭരണങ്ങൾ വാണിജ്യനികുതി സ്ക്വാഡ് പിടികൂടി. വാണിജ്യ നികുതി ചെങ്ങന്നൂർ ഇന്റലിജൻസ് സ്ക്വാഡാണ് പിടി കുടിയത്. ഏകദേശം 80 ലക്ഷം രൂപ വിലവരുന്ന സ്വർണം ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം 3,95,000 രൂപ സെക്യുരിറ്റി ഡിപ്പോസിസിറ്റ് ആയി അടക്കുകയും ബാക്കി തുകയ്ക്കു ബോണ്ട് സമർപ്പിക്കുകയും ചെയ്തതിനെ തുടർന്ന് പിന്നീട് സ്വർണം ഉടമകൾക്ക് വിട്ടുകൊടുത്തു.

വാണിജ്യ നികുതി ഇൻസ്പെക്ടിംഗ് അസി. കമ്മീഷണർ എം. രാജഗോപാലിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഇന്റലിജൻസ് ഓഫീസർ സി.എസ്. മുരളി ശങ്കർ, ഇൻസ്പെക്ടർമാരായ രാജഗോപാൽ, പി. ബാബു, ശ്യാംകുമാർ, െരഡെവർ സജീവൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സ്വർണം പിടികൂടിയത്.