+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുമേഷ് വധം: പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ആൾ അറസ്റ്റിൽ

കായംകുളം: കണ്ടല്ലൂർ ശരവണ സദനത്തിൽ സുമേഷി(30)നെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കു രക്ഷപ്പെടാൻ സഹായം ചെയ്തയാളെ അന്വേഷണസംഘം അറസ്റ്റു ചെയ്തു. കണ്ടല്ലൂർ മണിവേലിക്കടവ് പത്മാലയത്തിൽ പ്രദീപ് ദേവസ്യ(45)യെയാണ്
സുമേഷ് വധം: പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ആൾ അറസ്റ്റിൽ
കായംകുളം: കണ്ടല്ലൂർ ശരവണ സദനത്തിൽ സുമേഷി(30)നെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കു രക്ഷപ്പെടാൻ സഹായം ചെയ്തയാളെ അന്വേഷണസംഘം അറസ്റ്റു ചെയ്തു. കണ്ടല്ലൂർ മണിവേലിക്കടവ് പത്മാലയത്തിൽ പ്രദീപ് ദേവസ്യ(45)യെയാണ് കായംകുളം ഡിവൈഎസ്പി എൻ. രാജേഷും സംഘവും അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ പിടിയിലായ പ്രതി സെയ്ഫുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും ഇയാളുടെ വീട്ടിലെ നിത്യസന്ദർശകൻ ആയിരുന്നു സെയ്ഫെന്നും പോലീസ് പറഞ്ഞു.

പ്രതികൾക്കു സംരക്ഷണം നൽകുകയും കൃത്യം നടത്തി വന്ന പ്രതികളെ പിന്നീട് വാഹനത്തിൽ കയറ്റി ആലപ്പുഴയിൽ എത്തിച്ച് രക്ഷപ്പെടാനും ഇയാൾ സഹായിച്ചതായി അന്വേഷണ സംഘം പറഞ്ഞു. കേസന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ പ്രദേശത്തെ പ്രമുഖനായ ഇയാളുടെ പങ്കിനെകുറിച്ച് അന്വേഷണ സംഘത്തിനു വ്യക്‌തമായ വിവരങ്ങൾ ലഭിച്ചിരുന്നു.