+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സഹകരണ ബാങ്ക് അഴിമതി: ആലപ്പുഴ ജോയിന്റ്് രജിസ്ട്രാർക്ക് സസ്പെൻഷൻ

മാവേലിക്കര: താലൂക്ക് സഹകരണബാങ്ക് അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് ആലപ്പുഴ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് സസ്പെൻഷൻ. ജോയിന്റ് രജിസ്ട്രാർ എം.എസ്. സുധാദേവിയേയാണ് സസ്പെൻഡു ചെയ്തത്. ആരോപണ വിധേയായവരെ വഴിവിട
സഹകരണ ബാങ്ക് അഴിമതി: ആലപ്പുഴ ജോയിന്റ്് രജിസ്ട്രാർക്ക് സസ്പെൻഷൻ
മാവേലിക്കര: താലൂക്ക് സഹകരണബാങ്ക് അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് ആലപ്പുഴ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് സസ്പെൻഷൻ. ജോയിന്റ് രജിസ്ട്രാർ എം.എസ്. സുധാദേവിയേയാണ് സസ്പെൻഡു ചെയ്തത്. ആരോപണ വിധേയായവരെ വഴിവിട്ട് സഹായിക്കുന്നു എന്ന ആരോപണം ഇവർക്കുമേൽ ഉയർന്നതിനെ തുടർന്ന് ഇവരെ സ്‌ഥലം മാറ്റുവാനുള്ള ഉത്തരവ് സഹകരണവകുപ്പ് പുറപ്പെടുവിച്ചിരുന്നു.

എന്നാൽ പകരം എത്തേണ്ട കോട്ടയം ജോയിന്റ് രജിസ്ട്രാർ ചാർജ് എടുക്കാഞ്ഞതിനെ തുടർന്ന് സ്‌ഥാനത്ത് തുടരുകയായിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ബാങ്ക്പ്രസിഡന്റ് കോട്ടപ്പുറത്ത് പ്രഭാകരൻപിള്ളയുടെ ബന്ധുകൂടിയായ സുധാദേവിക്കെതിരേ അക്ഷേപങ്ങൾ ഉയർന്നിരുന്നു. സഹകരണ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സസ്പെൻഷൻ. സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് വന്നതായി അറിഞ്ഞുവെന്നും എന്താണ് കാരണമെന്ന് അറിയില്ലെന്നും സുധാദേവി പറഞ്ഞു.