+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളത്തിന്റെക്രമസമാധാനം കൈകാര്യം ചെയ്യുന്നത് സദാചാരപോലീസ് : ഉമ്മൻചാണ്ടി

ആലപ്പുഴ: കേരളത്തിന്റെ ക്രമസമാധാനം സദാചാര പോലീസ് കൈകാര്യം ചെയ്യുന്ന തലത്തിലേയ്ക്ക് കാര്യങ്ങൾ അധപതിച്ചെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഗുണ്ടാ–മാഫിയാ വാഴ്ചയ്ക്കെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നട
കേരളത്തിന്റെക്രമസമാധാനം കൈകാര്യം ചെയ്യുന്നത് സദാചാരപോലീസ് : ഉമ്മൻചാണ്ടി
ആലപ്പുഴ: കേരളത്തിന്റെ ക്രമസമാധാനം സദാചാര പോലീസ് കൈകാര്യം ചെയ്യുന്ന തലത്തിലേയ്ക്ക് കാര്യങ്ങൾ അധപതിച്ചെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഗുണ്ടാ–മാഫിയാ വാഴ്ചയ്ക്കെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ സത്യഗ്രഹത്തിനു പിന്തുണയുമായെത്തിയതായിരുന്നു അദ്ദേഹം. പരസ്പരം വെട്ടിവീഴ്ത്തിയല്ല മത്സരിക്കേണ്ടത്.

രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടിയാണ് നിലകൊള്ളേണ്ടത്. രമേശ് ചെന്നിത്തല നടത്തുന്ന സത്യഗ്രഹത്തെ നിസാരവത്കരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ ശക്‌തമായ ജനവികാരം ഉയരും. മുഖ്യമന്ത്രി പ്രഖ്യാപനങ്ങൾ മാത്രമാണ് നടത്തുന്നത്. ഒന്നും പ്രാവർത്തികമാക്കുന്നില്ല. ഈ നിലപാടിനു മാറ്റമുണ്ടാകുന്നില്ലെങ്കിൽ ശക്‌തമായ പോരാട്ടം നടത്തുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.