മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പർഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് ഹിന്ദിയിൽ ഒരുക്കിയത് പ്രിയദർശനായിരുന്നു. ഭൂൽ ഭൂലയ്യ എന്ന പേരിലാണ് സിനിമ അദ്ദേഹം റീമേക്ക് ചെയ്തത്.
അക്ഷയ് കുമാർ, വിദ്യാ ബാലൻ എന്നിവരായിരുന്നു ഭൂൽ ഭൂലയ്യയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിത ഭൂൽ ഭൂലയ്യയുടെ രണ്ടാം ഭാഗമൊരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. എന്നാൽ പ്രിയദർശനല്ല സിനിമ സംവിധാനം ചെയ്യുന്നത്.
അനീസ് ബസ്മയാണ് ഭൂൽ ഭൂലയ്യ 2 സംവിധാനം ചെയ്യുന്നത്. കാർത്തിക് ആര്യനാണ് സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.