+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യംഗ് ലീഡേഴ്സ് അവാർഡ് വിതരണം ഇന്ന്

ആലപ്പുഴ: യുവജനകാര്യ കായിക മന്ത്രാലയം യുവജനങ്ങളുടെ സന്നദ്ധ സേവന താത്പര്യം വർധിപ്പിക്കാൻ ഉദേശിച്ചു നൽകുന്ന പ്രഥമ നാഷണൽ യംഗ് ലീഡേഴ്സ് അവാർഡ് വിതരണം ഇന്നു രണ്ടിനു ആലപ്പുഴ ശ്രീ ബുദ്ധ എൻജിനിയറിംഗ് കോളജിൽ നട
യംഗ് ലീഡേഴ്സ് അവാർഡ് വിതരണം ഇന്ന്
ആലപ്പുഴ: യുവജനകാര്യ കായിക മന്ത്രാലയം യുവജനങ്ങളുടെ സന്നദ്ധ സേവന താത്പര്യം വർധിപ്പിക്കാൻ ഉദേശിച്ചു നൽകുന്ന പ്രഥമ നാഷണൽ യംഗ് ലീഡേഴ്സ് അവാർഡ് വിതരണം ഇന്നു രണ്ടിനു ആലപ്പുഴ ശ്രീ ബുദ്ധ എൻജിനിയറിംഗ് കോളജിൽ നടക്കും.

കേരളത്തിലെ നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ കീഴിലുള്ള നാല് എൻഎസ്എസ് യൂണിറ്റുകൾക്കാണ് അവാർഡ് ലഭിച്ചത്. എപിജെ അബ്ദുൾകലാം, സാങ്കേതിക സർവകലാശാല വൈസ്ചാൻസലർ ഡോ. കുഞ്ചെറിയ ഐസക് അവാർഡ് വിതരണം ചെയ്യും. പാലക്കാട് ഗവ. പോളിടെക്നിക് കോളജാണ് ഒന്നാം സ്‌ഥാനത്ത് എത്തിയത്. തിരൂരങ്ങാടി അവുക്കാദർ കുട്ടി നഹ മെമ്മോറിയൽ ഗവ. പോളിടെക്നിക് കോളജ് രണ്ടാംസ്‌ഥാനത്തും എത്തി. മൂന്നാംസ്‌ഥാനം ഗവ. വനിതാ പോളിടെക്നിക് നേടിയപ്പോൾ തിരുവനന്തപുരം എസ്സിടി എൻജിനിയറിംഗ് കോളജ് നാലാംസ്‌ഥാനത്തിനും യോഗ്യത നേടി.