കല്യാണി പ്രിയദര്ശൻ നായികയായി അഭിനയിച്ച തെലുങ്ക് ചിത്രം രണരംഗം റിലീസ് ആയതിനു തൊട്ടുപിന്നാലെ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. ഷർവാനന്ദും കല്യാണിയും പ്രധാനതാരങ്ങളായി അഭിനയിച്ച ചിത്രത്തിനാണ് തിയറ്ററിൽ നല്ല പ്രതികരണം ലഭിച്ച് മുന്നേറുന്നതിനിടയിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്.
മുന്‍പും പല ചിത്രങ്ങളും റിലീസിനു തൊട്ടുപിന്നാലെ ഓൺലൈനിലൂടെ പുറത്തു വിട്ട തമിഴ്റോക്കേഴ്സ് തന്നെയാണ് രണരംഗം എന്ന ചിത്രവും ചോർത്തിയത്. സുധീര്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തത്. തമിഴ്റോക്കേഴ്സ് പോലുളള വെബ്സൈറ്റുകളെ ബ്ലോക്ക് ചെയ്യാൻ ദില്ലി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.