പുതുമുഖം ചിപ്പി ദേവസ്യ, ബേബി അക്ഷര കിഷോർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജഹാംഗീർ ഉമ്മർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മാർച്ച് രണ്ടാം വ്യാഴം തീയറ്ററുകളിലേക്ക്. ചിത്രം ഒാഗസ്റ്റ് 23 ന് റിലീസ് ചെയ്യും.
മിഥുൻ രമേശ്, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, പാഷാണം ഷാജി, പി. ശ്രീകുമാർ, സുനിൽ സുഖദ, നോബി, കോട്ടയം പ്രദീപ്, കിടിലം ഫിറോസ്, ഡോക്ടർ സതീഷ്, ഷെഫീക്ക് ഖരീം, ഷാനവാസ്, രാജാ അസീസ്, ഗിന്നസ് വിനോദ്, ഡോക്ടർ ഇക്ബാൽ, റിയാസ് മറിമായം, ആബീദ് മജീദ്, സലീം മൈലക്കൽ, സീമ നായർ, അഞ്ജന അപ്പുക്കുട്ടൻ, ടി.ടി. ഉഷ, സ്റ്റെല്ല, പിരപ്പൻ കോട് ശാന്ത, മനീഷ സിംഗ് എന്നിവർ സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഫോർ ലൈൻ സിനിമയുടെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.