+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ പ​ട്ട​ണ​ത്തി​ന്‍റെ ക​ഥ​യു​മാ​യി കു​ന്പാ​രീ​സ്

ആ​ല​പ്പു​ഴ​യു​ടെ ന​ഗ​ര​പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ളു​ടെ ക​ഥ പ​റ​യുന്ന കു​ന്പാ​രീ​സ് എ​ന്ന ചി​ത്രം ഒാഗസ്റ്റ് 16ന് തീയറ്ററുകളിലെത്തുന്നു. അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ, ക്യാ​പ്റ്റ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ
ആ​ല​പ്പു​ഴ പ​ട്ട​ണ​ത്തി​ന്‍റെ ക​ഥ​യു​മാ​യി കു​ന്പാ​രീ​സ്

ആ​ല​പ്പു​ഴ​യു​ടെ ന​ഗ​ര​പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ളു​ടെ ക​ഥ പ​റ​യുന്ന കു​ന്പാ​രീ​സ് എ​ന്ന ചി​ത്രം ഒാഗസ്റ്റ് 16ന് തീയറ്ററുകളിലെത്തുന്നു. അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ, ക്യാ​പ്റ്റ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ഗു​ഡ് വി​ൽ എ​ൻ​റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജ് നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് കു​ന്പാ​രീ​സ്.

ക്വീ​ൻ എ​ന്ന സൂ​പ്പ​ർ ഹി​റ്റി​ന് ശേ​ഷം അ​ശ്വി​ൻ ജോ​സ്, എ​ൽ​ദോ മാ​ത്യു, ജെ​ൻ​സ​ണ്‍ (മാ​ട) എ​ന്നി​വ​രേ​യും അ​ങ്ക​മാ​ലി ഡ​യ​റീ​സ് ഫെ​യിം ടി​റ്റോ വി​ൽ​സ​ണേ​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ സാ​ഗ​ർ ഹ​രി തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

പു​തു​മു​ഖ താ​ര​ങ്ങ​ളാ​യ റോ​ണ, ആ​ൻ​ഡ്രി​യ, ഷാ​നു ബൂ​ട്ടോ, സു​ജി​ത്ത്, ശ്രീ​കാ​ന്ത്, ജി​ജോ ജോ​ർ​ജ് എ​ന്നി​വ​രെ കൂ​ടാ​തെ ര​മേ​ശ് പി​ഷാ​ര​ടി, വി​ജ​യ​കു​മാ​ർ, ഇ​ന്ദ്ര​ൻ​സ്, ധ​ർ​മ്മ​ജ​ൻ, ഉ​ല്ലാ​സ് പ​ന്ത​ളം, ബി​നു അ​ടി​മാ​ലി എ​ന്നി​വ​രും അഭിനയിക്കുന്നു.