മോഹൻലാലും സൂര്യയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാപ്പാൻ സെപ്റ്റംബറിൽ തീയറ്ററുകളിലെത്തും. ആദ്യം ഓഗസ്റ്റ് 15ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രം പിന്നീട് സെപ്റ്റംബർ 20ന് എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
എന്നാൽ ഇപ്പോൾ സെപ്റ്റംബർ പത്തിന് ചിത്രം തീയറ്ററിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കെ.വി. ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഗോളതലത്തില്‍ ഒന്നിച്ച് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. സയേഷ സൈഗാളാണ് നായിക.
ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേംശങ്കര്‍, കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. ഒരേ സമയം തമിഴിലും തെലുങ്കിലുമായിട്ടാണ് കാപ്പാന് വരുന്നത്. ബന്തോബാസ്റ്റ് എന്നാണ് തെലുങ്ക് വേര്‍ഷന്‍ പേരിട്ടിരിക്കുന്നത്.