+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമരച്ചൂടിൽ എടത്വകണ്ണുതുറക്കാതെ അധികാരികൾ

എടത്വ: ജനകീയ സമരച്ചൂടിൽ എടത്വ. കണ്ണുതുറക്കാതെ അധികാരികൾ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എടത്വായിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന പ്രതിഷേധസമരം ദിവസങ്ങൾ പിന്നിട്ടെങ്കിലും ബന്ധപ്പെട്ട അധികാരികൾ തിരിഞ്ഞുനോക
സമരച്ചൂടിൽ എടത്വകണ്ണുതുറക്കാതെ അധികാരികൾ
എടത്വ: ജനകീയ സമരച്ചൂടിൽ എടത്വ. കണ്ണുതുറക്കാതെ അധികാരികൾ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എടത്വായിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന പ്രതിഷേധസമരം ദിവസങ്ങൾ പിന്നിട്ടെങ്കിലും ബന്ധപ്പെട്ട അധികാരികൾ തിരിഞ്ഞുനോക്കാതെ മുഖം തിരിക്കുകയാണ്. കുടിവെള്ളത്തിൽ തുടങ്ങി ട്രഷറി നിർമാണംവരെ എത്തിനിൽക്കുന്ന സമരച്ചൂടിൽ രാഷ്ട്രീയ–സാമൂഹിക–സാംസ്കാരിക പ്രവർത്തകർക്കൊപ്പം നാടും ഒറ്റക്കെട്ടായി കൈകോർക്കുകയാണ്. കുട്ടനാട്ടിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും നേതൃത്വത്തിൽ എടത്വ ജല അഥോറിറ്റി ഓഫീസിനു മുമ്പിൽ തുടങ്ങിയ റിലേ സമരം ബിവറേജസ് ഔട്ട്ലെറ്റ് സ്‌ഥാപിക്കുന്നതിനു എതിരേയും, അമ്പലപ്പുഴ–തിരുവല്ല സംസ്‌ഥാനപാത നവീകരണത്തിലും, അവസാനം എടത്വ സബ്ട്രഷറി നിർമാണത്തിലെ കാലതാമസത്തിലും എത്തി. സമീപകാലങ്ങളിൽ എടത്വായിലും പരിസരപ്രദേശങ്ങളിലും അരങ്ങേറിയ പ്രതിഷേധ സമരങ്ങളെല്ലാം റിലേ സമരത്തിൽ എത്തിയിട്ടുണ്ട്. പ്രതിഷേധം മുറയ്ക്കു നടക്കുമ്പോഴും ജില്ലാ ഭരണകൂടമോ, സർക്കാരോ കണ്ണുതുറക്കാത്ത അവസ്‌ഥയാണ്.

എടത്വ–വീയപുരം റോഡിൽ മങ്കോട്ടചിറ ജംഗ്ഷനു സമീപം ബിവറേജസ് ഔട്ട്ലെറ്റ് സ്‌ഥാപിക്കുന്നതിനെതിരേ വിവിധ രാഷ്ട്രീയ പാർട്ടികളും സ്ത്രീകളും വിദ്യാർഥികളും അടക്കം നാട്ടുകാർ നടത്തുന്ന പ്രതിഷേധസമരം ആഴ്ച പിന്നിട്ടെങ്കിലും അനുകൂല കോടതിവിധി നേടിയെടുക്കാൻപോലും സമരക്കാർക്ക് കഴിഞ്ഞിട്ടില്ല. എടത്വ വികസന സമിതിയുടേയും കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റേയും സംയുക്‌താഭിമുഖ്യത്തിൽ വർഷങ്ങളായി മുടങ്ങി കിടക്കുന്ന എടത്വ സബ്ട്രഷറിയുടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതീകാത്മകമായി നിർദ്ദിഷ്ട ഭൂമിക്കു സമീപം ഓലകൊണ്ട് ഷെഡ് കെട്ടി സബ് ട്രഷറിയുടെ പ്രവർത്തനം നടത്തിയായിരുന്നു പ്രതിഷേധം. പനയന്നൂർകാവ് മുഖ്യകാര്യദർശി പട്ടമന ആനന്ദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. സദാനന്ദൻ അധ്യക്ഷത വഹിച്ചു. വെട്ടുതോട്–നീരേറ്റുപുറം സംസ്‌ഥാനപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ–തിരുവല്ല സംസ്‌ഥാന പാതയുടെ പുനർനവീകരണം വൈകുന്നതിലും, പൊടിശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് കൊച്ചമ്മനം ജംഗ്ഷന് സമീപം ആരംഭിച്ച റിലേ സമരം രണ്ടാംദിവസം പിന്നിട്ടു.

എടത്വ–നീരേറ്റുപുറം റോഡ് പുനർനിർമാണത്തിനുള്ള നടപടി കാണുംവരെ സമരംനീട്ടാനാണ് സമരസമിതിയുടെ തീരുമാനം. കൊച്ചമ്മനം ബിവറേജസ് ഔട്ട്ലെറ്റ് എടത്വ–ഹരിപ്പാട് റോഡിൽ മങ്കോട്ടചിറ ജംഗ്ഷനു സമീപത്തേക്ക് മാറ്റി സ്‌ഥാപിക്കുന്നതിനെതിരേ നടക്കുന്ന രാപ്പകൽ സമരം 15ദിവസം പിന്നിട്ടു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പിൻതുണയോടെ ജനകീയ സമതി രൂപീകരിച്ചാണ് രാപ്പകൽ സമരം ആരംഭിച്ചത്. പ്രദേശത്തെ സ്ത്രീകളും കുട്ടികളും യുവാക്കളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രദേശവാസികൾ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന് പരാതി നൽകുകയും, കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോടകം പലതവണ പന്തംകൊളുത്തി പ്രകടനവും പൊതുസമ്മേളനവും നടത്തി. അധികൃതരുടെ കണ്ണുതുറക്കാത്തപക്ഷം മരണംവരെ പോരാടുമെന്നാണ് സമരസമതി പ്രവർത്തകർ പറയുന്നത്.