+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെമിനാർ നടത്തി

കായംകുളം: പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കാൻ സമൂഹം കർത്തവ്യ ബോധത്തോടെ രംഗത്ത് വരണമെന്ന് കെ.സി. വേണുഗോപാൽ എംപി. കായംകുളം ഐക്യ ജംഗ്ഷൻ ഞാവക്കാട് എൽപി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസത്ത
സെമിനാർ നടത്തി
കായംകുളം: പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കാൻ സമൂഹം കർത്തവ്യ ബോധത്തോടെ രംഗത്ത് വരണമെന്ന് കെ.സി. വേണുഗോപാൽ എംപി. കായംകുളം ഐക്യ ജംഗ്ഷൻ ഞാവക്കാട് എൽപി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്‌തി എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എ.എ. റഹിം അധ്യക്ഷത വഹിച്ചു. ലോയേഴ്സ് സെന്റർ പ്രസിഡന്റ് മാത്യൂ വേളാങ്ങാടൻ, മുൻ പിആർഡി ഡപ്യൂട്ടി ഡയറകടർ എ.എ. ഹക്കീം, ഹെഡ്മിസ്ട്രസ് സി.എച്ച്. റഹ്മത്ത് ബീവി, എച്ച്. സുനി, എ. സൈനുൽ ആബ്ദിൽ മാസ്റ്റർ, പിടിഎ പ്രസിഡന്റ് താജുദീൻ ഇല്ലിക്കുളം, ഷംസുദീൻ കൊപ്രാപുര എന്നിവർ പ്രസംഗിച്ചു.