+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗുണ്ടാ ആക്രമണം : പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി

മങ്കൊമ്പ്: പള്ളാത്തുരുത്തിയിലെ ഗുണ്ടാ ആക്രമണക്കേസിലെ അവശേഷിക്കുന്ന പ്രതികൾക്കായുള്ള തെരച്ചിൽ പോലീസ് തുടരുന്നു. ഹൗസ് ബോട്ട് ജീവനക്കാർ തമ്മിലുള്ള മുൻവൈരാഗ്യത്തെ തുടർന്ന് ഞായറാഴ്ച രാത്രി ഉണ്ടായ അഞ്ചംഗ ഗ
ഗുണ്ടാ ആക്രമണം : പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി
മങ്കൊമ്പ്: പള്ളാത്തുരുത്തിയിലെ ഗുണ്ടാ ആക്രമണക്കേസിലെ അവശേഷിക്കുന്ന പ്രതികൾക്കായുള്ള തെരച്ചിൽ പോലീസ് തുടരുന്നു. ഹൗസ് ബോട്ട് ജീവനക്കാർ തമ്മിലുള്ള മുൻവൈരാഗ്യത്തെ തുടർന്ന് ഞായറാഴ്ച രാത്രി ഉണ്ടായ അഞ്ചംഗ ഗുണ്ടാ ആക്രമണത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഔസേഫി(വാവച്ചി–60) ന് വെട്ടേറ്റിരുന്നു. ഈ സംഭവത്തിൽ ഇനിയും പിടിയിലാകുവാനുളള രണ്ട് പ്രതികൾക്കായുള്ള തെരച്ചിലാണ് തുടരുന്നത്. ആലപ്പുഴ സ്വദേശികളായ ശ്രീജിത് (ശ്രീക്കുട്ടൻ), ഉദീഷ് എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. കേസിൽ നേരത്തെ കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി. ഇവരിൽ രണ്ടുപേരെ റിമാൻഡു ചെയ്തു. ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ മകുടി മനു എന്നറിയപ്പെടുന്ന മനുശങ്കർ, ഹൗസ്ബോട്ട് പാചക തൊഴിലാളിയായ പ്രശാന്ത് എന്നിവരെയാണ് റിമാൻഡു ചെയ്തത്. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയശേഷം ജാമ്യത്തിൽ വിട്ടു.