+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനംവിദ്യാർഥികൾ ദീപമാല ഒരുക്കി

ചമ്പക്കുളം: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ചമ്പക്കുളം സെന്റ മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കെസിഎസ്എൽ വിദ്യാർഥികൾ പമ്പയാറ്റിൽ ദീപമാല നടത്തി. സ്കൂളിലെ
ഫാ. ടോം ഉഴുന്നാലിലിന്റെ മോചനംവിദ്യാർഥികൾ ദീപമാല ഒരുക്കി
ചമ്പക്കുളം: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ചമ്പക്കുളം സെന്റ മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കെസിഎസ്എൽ വിദ്യാർഥികൾ പമ്പയാറ്റിൽ ദീപമാല നടത്തി. സ്കൂളിലെ നൂറുകണക്കിനു വിദ്യാർഥികൾ കത്തിച്ച മെഴുകുതിരികളുമായി പട്ടണപ്രദക്ഷിണം നടത്തി. വാഴപ്പോളയിൽ കൊളുത്തിയ തിരി ഒഴുക്കി.

മർത്തമറിയം ബസലിക്ക റെക്ടർ ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ ആദ്യദീപം ഒഴുക്കി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജോസഫ് കെ. നെല്ലുവേലി, ചെറിയാൻ ഫ്രാൻസീസ്, ബോജു തോമസ്, എ.ടി. സെബാസ്റ്റ്യൻ, ഫാൻസി തോമസ്, കെസിഎസ്എൽ ഭാരവാഹികളായ ഡാലിയ ജോയി, ജിഷ മാർഗരറ്റ് അലക്സാണ്ടർ, ജിബിൻ സിജി തുടങ്ങിയവർ പ്രസംഗിച്ചു.