+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിണറായി മോദിയുടെ ഫോട്ടോസ്റ്റാറ്റ്: വി.ഡി. സതീശൻ

ചേർത്തല: മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിയുടെ ഫോട്ടോസ്റ്റാറ്റാണെന്ന് കെപിസിസി വൈസ്പ്രസിഡൻറ് വി.ഡി. സതീശൻ. ഫുഡ് കോർപറേഷന്റെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന അരി റേഷൻകടകളിൽ വിതരണം ചെയ്യുവാൻ കഴിയാതെപോയ
പിണറായി മോദിയുടെ ഫോട്ടോസ്റ്റാറ്റ്: വി.ഡി. സതീശൻ
ചേർത്തല: മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിയുടെ ഫോട്ടോസ്റ്റാറ്റാണെന്ന് കെപിസിസി വൈസ്പ്രസിഡൻറ് വി.ഡി. സതീശൻ. ഫുഡ് കോർപറേഷന്റെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന അരി റേഷൻകടകളിൽ വിതരണം ചെയ്യുവാൻ കഴിയാതെപോയ ഭക്ഷ്യമന്ത്രി കേരള നാടിന് ആവശ്യമില്ലായെന്ന് സതീശൻ പറഞ്ഞു. യുഡിഎഫ് മധ്യമേഖലാ ജാഥയുടെ ചേർത്തലയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് സ്വാഗതസംഘം ചെയർമാൻ സി.കെ. ഷാജിമോഹൻ അധ്യക്ഷത വഹിച്ചു. ജാഥ വൈസ്ക്യാപ്റ്റൻ അനൂപ് ജേക്കബ് എംഎൽഎ, സി.പി. ജോൺ, എം. മുരളി, സി.ആർ. ജയപ്രകാശ്, എം. ലിജു, എ.എ. ഷുക്കൂർ, ബി. രാജശേഖരൻ, ജോർജ് ജോസഫ്, എസ്. ശരത്, കെ.എൻ. സെയ്തു മുഹമ്മദ്, എം.കെ. ജിനദേവ്, സി.വി. തോമസ്, ആർ. ശശിധരൻ, ജോണി തച്ചാറ, കെ.ആർ. രാജേന്ദ്രപ്രസാദ്, ഐസക് മാടവന, സി.ഡി. ശങ്കർ, ടി. സുബ്രഹ്മണ്യദാസ്, നവപുരം ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. സംസ്‌ഥാന സ്കൂൾ യുവജനോത്സവത്തിനു സമ്മാനർഹരായ വിദ്യാർഥികൾക്ക് കാഷ് അവാർഡും വിതരണം ചെയ്തു.