+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഡിഎഫ് പദ്ധതി സുസ്‌ഥിര സംവിധാനമാക്കണമെന്നും മന്ത്രി

ആലപ്പുഴ: തുറസായ സ്‌ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കുന്നതിന് സ്വഛ് ഭാരത് മിഷന് സുസ്‌ഥിരമായ തുടർച്ച വേണമെന്നും ബോധവത്കരണ പരിപാടികളുമായി മുന്നോട്ട് പോകണമെന്നും പൊതുമരാമത്ത്–രജിസ്ട്രേഷൻ മന്ത്രി മന്ത്ര
ഒഡിഎഫ് പദ്ധതി സുസ്‌ഥിര സംവിധാനമാക്കണമെന്നും മന്ത്രി
ആലപ്പുഴ: തുറസായ സ്‌ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കുന്നതിന് സ്വഛ് ഭാരത് മിഷന് സുസ്‌ഥിരമായ തുടർച്ച വേണമെന്നും ബോധവത്കരണ പരിപാടികളുമായി മുന്നോട്ട് പോകണമെന്നും പൊതുമരാമത്ത്–രജിസ്ട്രേഷൻ മന്ത്രി മന്ത്രി ജി. സുധാകരൻ പറഞ്ഞു.

ആലപ്പുഴയെ സമ്പൂർണ വെളിയിട വിസർജന വിമുക്‌ത ഗ്രാമപഞ്ചായത്തുകളുള്ള ജില്ലയായി പ്രഖ്യാപിച്ചതിനു ശേഷമുള്ള പ്രവർത്തനം അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വച്ച് ഭാരത് മിഷൻ (ഗ്രാമീൺ) പദ്ധതിയുടെ കേന്ദ്ര വിഹിതം ഭാഗികമായി ലഭിച്ച സാഹചര്യത്തിൽ സംസ്‌ഥാന ശുചിത്വ മിഷനിൽ നിന്നു ലഭ്യമാക്കിയ തുക 67 ഗ്രാമപഞ്ചായത്തുകൾക്കു നൽകിയതായി മന്ത്രി പറഞ്ഞു.

ഗ്രാമപഞ്ചായത്തുകൾ ചെലവഴിച്ച തുകയുടെ 44 ശതമാനമാണ് ഇത്തരത്തിൽ നൽകിയിട്ടുള്ളത്. ബാക്കി തുക സംസ്‌ഥാന ശുചിത്വ മിഷനിൽ നിന്ന് ലഭ്യമാക്കുന്ന മുറയ്ക്ക് ഉടൻ തന്നെ നൽകും. ആകെ 13,478 കക്കൂസുകളാണ് ജില്ലയിൽ ഗ്രാമപഞ്ചായത്തുകൾ വഴി പൂർത്തീകരിച്ചത്. 16.17 കോടി രൂപയോളമാണ് ഇതിനായി പഞ്ചായത്തുകൾ ചെലവഴിച്ചത്. ഇതിൽ 7.64 കോടി രൂപ പഞ്ചായത്തുകൾക്ക് നൽകി. ഒഡിഎഫ് കൈവരിച്ചവർക്ക് പദ്ധതിയുടെ തുടർച്ചയും ബോധവത്കരണവും നടത്തുന്നതിൽ പഞ്ചായത്തുകളും ശുചിത്വമിഷനും ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു.