+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോട്ടുവിവാദം ഉപകാരപ്പെട്ടത്ഇടതുസർക്കാരിന് : തിരുവഞ്ചൂർ

മങ്കൊമ്പ്: രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ നോട്ടുനിരോധനം ഏറെ പ്രയോജനപ്പെട്ടത് സംസ്‌ഥാനത്തെ എൽഡിഎഫ് സർക്കാരിനാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കെപിസിസി വൈസ്പ്രസിഡന്റ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് മേഖ
നോട്ടുവിവാദം ഉപകാരപ്പെട്ടത്ഇടതുസർക്കാരിന് : തിരുവഞ്ചൂർ
മങ്കൊമ്പ്: രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ നോട്ടുനിരോധനം ഏറെ പ്രയോജനപ്പെട്ടത് സംസ്‌ഥാനത്തെ എൽഡിഎഫ് സർക്കാരിനാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കെപിസിസി വൈസ്പ്രസിഡന്റ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് മേഖലാ ജാഥയ്ക്ക് മങ്കൊമ്പിൽ നൽകിയ സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിന്റെ ഭരണപരാജയം മോദിയിൽ ചാരി മറയ്ക്കപ്പെടുകയാണ്.

ലക്ഷക്കണക്കിനു ചെറുപ്പക്കാർ തൊഴിലില്ലാതെ ബുദ്ധിമുട്ടുമ്പോൾ പിഎസ്സി വഴി നിയമനങ്ങൾ നടക്കുന്നില്ല. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന ചികിൽസാസഹായങ്ങൾ എല്ലാം നിലച്ചു. സംസ്‌ഥാനത്തെ ഭരണം നിയന്ത്രിക്കേണ്ട ഐഎഎസ് ഓഫീസർമാർ പല തട്ടിലാണ്. ചീഫ്സെക്രട്ടറി മുഖ്യ പരാതിക്കാരനാണ്. ഉദ്യോഗസ്‌ഥരുടെ പല്ലടിച്ചു കൊഴിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന സത്യപ്രതിജ്‌ഞാ ലംഘനമാണ്. ഇടതുമന്ത്രിസഭയിലെ മിക്ക മന്ത്രിമാരും അധികാരത്തിലിരിക്കാൻ യോഗ്യരല്ല. മൂന്നു കൊലപാതകങ്ങൾ നടത്തിയെന്നു സമൂഹമധ്യത്തിൽ സ്വയം ഏറ്റുപറഞ്ഞയാൾ മന്ത്രിയായി തുടരുന്നു. അഴിമതി കേസുകളിൽ ആരോപണവിധേയരായവരും അധികാരത്തിൽ തുടരുകയാണ്. സർക്കാർ തെറ്റുതിരുത്തി ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.