+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജൂ​റി ചെ​യ​ർ​മാ​ന് ആ​രാ​ധ​ക​രു​ടെ പൊ​ങ്കാ​ല; ക്ഷമാപണവുമായി മമ്മൂട്ടി

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്ക്കാ​ര വി​ത​ര​ണ​ത്തി​ൽ പേ​ര​ൻ​പി​ലെ അ​ഭി​ന​യ​ത്തി​ന് ന​ട​ൻ മ​മ്മൂ​ട്ടി​ക്ക് പു​ര​സ്ക്കാ​രം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​മ്മൂ​ട്ടി ആ​രാ​ധ​ക​ർ. ജൂ​റി ചെ​യ​ർ​മാ​ൻ രാ​ഹു
ജൂ​റി ചെ​യ​ർ​മാ​ന് ആ​രാ​ധ​ക​രു​ടെ പൊ​ങ്കാ​ല; ക്ഷമാപണവുമായി  മമ്മൂട്ടി

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്ക്കാ​ര വി​ത​ര​ണ​ത്തി​ൽ പേ​ര​ൻ​പി​ലെ അ​ഭി​ന​യ​ത്തി​ന് ന​ട​ൻ മ​മ്മൂ​ട്ടി​ക്ക് പു​ര​സ്ക്കാ​രം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​മ്മൂ​ട്ടി ആ​രാ​ധ​ക​ർ. ജൂ​റി ചെ​യ​ർ​മാ​ൻ രാ​ഹു​ൽ റാ​വൈ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് ആ​രാ​ധ​ക​ർ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ആരാധകരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് താൻ മമ്മൂട്ടിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം ത​ന്നോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തി​യെ​ന്നും രാ​ഹു​ൽ പ​റ​യു​ന്നു. സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് ത​നി​ക്ക് അ​റി​യി​ല്ലെ​ന്നും ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ​ക്ക് താ​ൻ മാ​പ്പ് പ​റ​യു​ന്നു​വെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞ​താ​യാ​ണ് രാ​ഹു​ൽ റാ​വൈ​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

തെ​ലു​ങ്ക് ന​ട​ൻ രാം​ച​ര​ണി​നെ അ​വ​ഗ​ണ​ച്ചെ​ന്ന് കാ​ണി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​രും പ്ര​തി​ഷേ​ധ​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. രം​ഗ​സ്ഥ​ലം എ​ന്ന സി​നി​മ​യി​ലെ രാം​ച​ര​ണി​ന്‍റെ അ​ഭി​ന​യം മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ച്ച​താ​ണെ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു.