+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധീവരസഭ കളക്ടറേറ്റ് ധർണ 15ന്

ആലപ്പുഴ: പ്രകൃതി ക്ഷോഭം മൂലം വീടും സ്‌ഥലവും നഷ്‌ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കുക, തോട്ടപ്പള്ളി ഹാർബറിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുക തുടങ്ങിയ ആ
ധീവരസഭ കളക്ടറേറ്റ് ധർണ 15ന്
ആലപ്പുഴ: പ്രകൃതി ക്ഷോഭം മൂലം വീടും സ്‌ഥലവും നഷ്‌ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കുക, തോട്ടപ്പള്ളി ഹാർബറിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലകേരള ധീവരസഭ ആലപ്പുഴ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ 15നു കളക്ടറേറ്റ് ധർണ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് പി.ജി. സുഗുണൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ധീവരസഭ സംസ്‌ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ സമരം ഉദ്ഘാടനം ചെയ്യും.

ധീവരസഭ താലൂക്ക് കമ്മിറ്റിയംഗങ്ങൾ, കരയോഗം പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവരാണ് സമരത്തിൽ പങ്കെടുക്കുക. പ്രശ്നത്തിൽ അടിയന്തര പരിഹാരമുണ്ടാകുന്നില്ലെങ്കിൽ തുടർ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎംആർഎഫ് ഭേദഗതി നിർദേശം പുനഃപരിശോധിക്കുക, തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാംഘട്ട നിർമാണ ഭാഗമായുള്ള മൺചിറ നിർമാണം നിർത്തലാക്കുക. തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. പത്രസമ്മേളനത്തിൽ ധീവരസഭ ജില്ലാസെക്രട്ടറി എൻ.ആർ. ഷാജി, ഖജാൻജി പി. വാമനൻ എന്നിവരും പങ്കെടുത്തു.