+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മണലൂറ്റ് വ്യാപകമെന്ന് ആക്ഷേപം

ആലപ്പുഴ: വേമ്പനാട് കായലിൽ അനധികൃത മണലൂറ്റ് വ്യാപകമെന്ന് ആക്ഷേപം. പരിശോധനകൾ കർശനമല്ലാത്തതിനാൽ രാപ്പകൽ വ്യത്യാസമില്ലാതെയാണ് മണലൂറ്റ് നടക്കുന്നത്. വേമ്പനാട് കായലിൽ മുൻപ് കക്കാ വാരൽ നടത്തിയിരുന്ന പ്രദേശങ്
മണലൂറ്റ് വ്യാപകമെന്ന് ആക്ഷേപം
ആലപ്പുഴ: വേമ്പനാട് കായലിൽ അനധികൃത മണലൂറ്റ് വ്യാപകമെന്ന് ആക്ഷേപം. പരിശോധനകൾ കർശനമല്ലാത്തതിനാൽ രാപ്പകൽ വ്യത്യാസമില്ലാതെയാണ് മണലൂറ്റ് നടക്കുന്നത്. വേമ്പനാട് കായലിൽ മുൻപ് കക്കാ വാരൽ നടത്തിയിരുന്ന പ്രദേശങ്ങളിൽ നിന്നുമാണ് വ്യാപക തോതിൽ ഇപ്പോൾ മണലൂറ്റ് നടത്തുന്നത്. പഞ്ചസാര മണൽ എന്ന് പ്രാദേശിക പേരിട്ടിരിക്കുന്ന മണൽ വീടുകളുടെ നിർമാണത്തിനാണ് കൂടുതൽ ഉപയോഗിക്കുന്നത്. ചരലിനേക്കാൾ വില കുറവായതിനാൽ ഈ മണ്ണിനു ആവശ്യക്കാരും ഏറെയാണ്.

തണ്ണീർമുക്കം, മുഹമ്മ, വൈക്കം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും എത്തുന്ന സംഘങ്ങളാണ് വേമ്പനാട് കായലിൽ നിന്നും അനധികൃതമായി മണൽ വാരുന്നതെന്നാണ് ആരോപണം. പകൽ സമയങ്ങളിൽ ചെറിയ വള്ളങ്ങളിൽ എത്തുന്ന സംഘം കക്കാ വാരുന്ന പോലെ വെള്ളത്തിൽ കിടന്ന് മണ്ണും ചെളിയും വാരിക്കൂട്ടും. തുടർന്ന് രാത്രിയുടെ മറവിൽ ചെളി കഴുകി മണ്ണ് വേർപെടുത്തുകയാണ് ചെയ്യുന്നതത്രെ. ഇതിനു ശേഷം വള്ളങ്ങളിൽ കയറ്റിക്കൊണ്ടു പോകുന്നതാണ് പതിവെന്ന് സംഘാംഗങ്ങൾ തന്നെ പറയുന്നത്.

പ്രത്യേകം തയാറാക്കിയ വള്ളങ്ങളാണ് മണൽ വാരാൻ ഉപയോഗിക്കുന്നത്. വള്ളങ്ങളുടെ മധ്യഭാഗത്ത് പ്രത്യേകം ദ്വാരങ്ങൾ ഇട്ട് അവ ചെറിയ പൈപ്പ് ഉപയോഗിച്ച് അടച്ച നിലയിലുള്ളതായിരിക്കും. പരിശോധനകൾ വരുമ്പോൾ വള്ളം മുക്കി രക്ഷപ്പെടുന്നതിന് വേണ്ടിയാണ് വള്ളത്തിൽ ദ്വാരങ്ങൾ ഇടുന്നത്.

രാത്രിയിൽ മണലുമായി വരുമ്പോൾ പരിശോധനയുണ്ടെങ്കിൽ വള്ളത്തിലെ പൈപ്പ് തുറന്ന് വിട്ട വള്ളംമുക്കിയ ശേഷം വള്ളത്തിൽ ഉള്ളവർ നീന്തി രക്ഷപ്പെടും. മണലൂറ്റ് വ്യാപകമായതിനാൽ ജലാശങ്ങളിൽ വെള്ളക്കുറവും രൂക്ഷമാണ്. തെന്ന് ശ്യാമളയും ഭാസ്കരനും പറഞ്ഞു.