+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാളാത്ത് പള്ളിയിൽ വീണ്ടും മോഷണം

ആലപ്പുഴ: കാളാത്ത് സെന്റ് പോൾസ് പള്ളിയിൽ മൂന്നുമാസത്തിനിടെ വീണ്ടും മോഷണം. പള്ളിക്കു മുമ്പിലെ കുരിശടിയിലെ രണ്ടു കാണിക്കവഞ്ചികളുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ പള്ളിയിലെത്തിയ
കാളാത്ത് പള്ളിയിൽ വീണ്ടും മോഷണം
ആലപ്പുഴ: കാളാത്ത് സെന്റ് പോൾസ് പള്ളിയിൽ മൂന്നുമാസത്തിനിടെ വീണ്ടും മോഷണം. പള്ളിക്കു മുമ്പിലെ കുരിശടിയിലെ രണ്ടു കാണിക്കവഞ്ചികളുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ പള്ളിയിലെത്തിയ വിശ്വാസികളാണ് പൂട്ട് തകർത്ത നിലയിൽ കണ്ടത്. കാണിക്കവഞ്ചിയിലുണ്ടായിരുന്ന പണം മുഴുവൻ നഷ്‌ടപ്പെട്ടു.

സംഭവം സംബന്ധിച്ചു ദേവാലയ അധികൃതർ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നല്കി. കഴിഞ്ഞ ഒക്ടോബർ 25നും ഇവിടെ മോഷണം നടന്നിരുന്നു. ഇതേ കാണിക്കവഞ്ചികളാണ് അന്നും തകർത്തത്. അന്ന് മോഷ്‌ടാവിന്റെ ചിത്രം പള്ളിയിൽ സ്‌ഥാപിച്ച സിസിടിവി കാമറയിൽ പതിഞ്ഞെങ്കിലും മോഷ്‌ടാവിനെ കണ്ടെത്താൻ നോർത്ത് പോലീസിനായില്ല