ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിലൊരുങ്ങുന്ന അസുരൻ റിലീസിനൊരുങ്ങുന്നു. ചിത്രം ഒക്ടോബർ നാലിന് തീയറ്ററുകളിലെത്തും. മഞ്ജു വാര്യരാണ് സിനിമയിലെ നായിക.
രണ്ട് വേഷത്തിലാണ് സിനിമയിൽ ധനുഷ് എത്തുന്നത്. പൊല്ലാതവൻ, ആടുകളം, വടചെന്നൈ എന്നീ സിനിമകൾക്കു ശേഷം ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
വിജയ് സേതുപതി സിനിമയിൽ അതിഥി വേഷത്തെ അവതരിപ്പിക്കുന്നു. ബാലാജി ശക്തിവേൽ, പശുപതി, യോഗി ബാബു, തലൈവസൽ വിജയ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ്. തനുവാണ് ചിത്രം നിർമിക്കുന്നത്.
#Asuran #oct4 2019 release pic.twitter.com/RU5Czt9ROw
— Dhanush (@dhanushkraja) August 8, 2019