രജനികാന്തിനെ നായകനാക്കി എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ദർബാറിന്റെ റിലീസ് നീട്ടി. ഈ വർഷം ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ 2020 ജനുവരി 15ന് സിനിമ തീയറ്ററുകളിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പേട്ടയ്ക്ക് ശേഷം രജനികാന്ത് നായകനാകുന്ന ചിത്രമാണ് ദർബാർ. നയൻതാരയാണ് സിനിമയിലെ നായിക. മുൻപ് പുറത്തുവിട്ട സിനിമയിലെ പോസ്റ്ററുകൾക്ക് മികച്ച സ്വീകരണമാണ് ലഭിച്ചിരുന്നത്.