അജിത്ത് നായകനാകുന്ന നേർകൊണ്ട പാർവൈയുടെ ചില സീനുകൾ ഇന്റർനെറ്റിൽ. ചിത്രം റിലീസ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇന്റർനെറ്റിൽ ചിത്രം എത്തിയിരിക്കുന്നത്. തമിഴ്റോക്കേഴ്സാണ് വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ പ്രിവ്യൂ ഷോ സിങ്കപ്പൂരിലും പ്രസ് സ്ക്രീനിംഗ് ചെന്നൈയിലും നടന്നിരുന്നു. ഇവിടെ നിന്നാകാം രംഗങ്ങൾ ചോർന്നതെന്നാണ് വിവരം.
ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്കാണ് നേർകൊണ്ട പാർവൈ. ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ ടരിയാംഗ്, അർജുൻ ചിദംബരം, അശ്വിൻ റാവു എന്നിവരും സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബോണികപൂറാണ് ചിത്രം നിർമിക്കുന്നത്.