ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമയൊരുങ്ങുന്നതായി റിപ്പോർട്ട്. ബോളിവുഡ് സൂപ്പർ താരം അക്ഷയ്കുമാർ അജിത് ഡോവലിന്റെ വേഷത്തിലെത്തുമെന്നാണ് വാർത്തകൾ. റുസ്തം, എം.എസ് ധോണി തുടങ്ങിയ ചിത്രങ്ങളെടുത്ത നീരജ് പാണ്ഡേയാണ് അജിത് ഡോവലിന്റെ ജീവിതം സിനിമയാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ തിരക്കഥ പൂർത്തിയായതിനുശേഷം അണിയറ പ്രവർത്തകർ പുറത്തുവിടുമെന്നാണ് വാർത്തകൾ. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പിഎം നരേന്ദ്രമോദി എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. ഒമംഗ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ വിവേക്ല ഒബ്റോയി ആണ് നരേന്ദ്രമോദിയുടെ വേഷത്തിലെത്തിയത്.
1968 കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അജിത് ഡോവൽ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടറായി വിരമിച്ച ശേഷമാണ് 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സ്ഥാനമേറ്റത്.