+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാറിടിച്ച് രണ്ടു സ്ത്രീകൾക്കു പരിക്ക്

തുറവുർ: അമിത വേഗതയിലെത്തിയ കാറിടിച്ച് രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. പാട്ടുകുളങ്ങര സ്വദേശികളായ പുതുവൽ നികർത്തിൽ ജയലക്ഷ്മി, ഇവരുടെ സുഹൃത്ത് സുജ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലോടെ ദേശ
കാറിടിച്ച് രണ്ടു സ്ത്രീകൾക്കു പരിക്ക്
തുറവുർ: അമിത വേഗതയിലെത്തിയ കാറിടിച്ച് രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. പാട്ടുകുളങ്ങര സ്വദേശികളായ പുതുവൽ നികർത്തിൽ ജയലക്ഷ്മി, ഇവരുടെ സുഹൃത്ത് സുജ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലോടെ ദേശീയപാതയിൽ പാട്ടുകുളങ്ങര രജിസ്ട്രേഷൻ ഓഫീസിനു മുൻഭാഗത്തായിരുന്നു അപകടം. പാതയോരത്ത് നിർത്തിയ ഇരുചക്രവാഹനത്തിലിരുന്ന് സംസാരിക്കുന്നതിനിടെ വടക്കുഭാഗത്തു നിന്നും അമിതവേഗത്തിലെത്തിയ കാർ ഇരുവരേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അപകടം ഉണ്ടാക്കിയ കാർ സ്കൂട്ടറുമായി നൂറു മീറ്ററോളം മുന്നോട്ടു നീങ്ങിയാണ് നിന്നത്. അപകടത്തെ തുടർന്ന് ഓടിക്കുടിയ നാട്ടുകാർ ഇരുവരേയും തുറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുത്തിയതോട് പോലീസ് കേസെടുത്തു.