+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രഷറി നിർമാണം പുനരാരംഭിക്കണമെന്ന്

എടത്വ: മുടങ്ങി കിടക്കുന്ന സബ്ട്രഷറിയുടെ നിർമാണം പുനരാരംഭിക്കണമെന്ന് എടത്വ വികസന സമിതി നേതൃയോഗം ആവശ്യപ്പെട്ടു. പണി പൂർത്തിയാകുന്നതുവരെ മൂന്നാംനിലയിൽ നിലവിലുള്ള ട്രഷറി പ്രവർത്തനം ജനങ്ങൾക്ക് സൗകര്യപ്രദമ
ട്രഷറി നിർമാണം പുനരാരംഭിക്കണമെന്ന്
എടത്വ: മുടങ്ങി കിടക്കുന്ന സബ്ട്രഷറിയുടെ നിർമാണം പുനരാരംഭിക്കണമെന്ന് എടത്വ വികസന സമിതി നേതൃയോഗം ആവശ്യപ്പെട്ടു. പണി പൂർത്തിയാകുന്നതുവരെ മൂന്നാംനിലയിൽ നിലവിലുള്ള ട്രഷറി പ്രവർത്തനം ജനങ്ങൾക്ക് സൗകര്യപ്രദമായ നിലയിൽ ഉപയോഗിക്കത്തക്കവണ്ണം താഴത്തെ നിലയിലേയ്ക്കു മാറ്റി പ്രവർത്തിക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പൊതുമരാമത്തിനും കരാറുകാരനും എതിരേ രണ്ടു സ്വകാര്യവ്യക്‌തികൾ ആലപ്പുഴ മുൻസിഫ് കോടതിയിൽ 2012 മാർച്ച് ആറിന് നൽകിയ സ്വകാര്യഅന്യായം 2015 സെപ്റ്റംബർ മൂന്നിനു തള്ളി ഉത്തരവായിട്ടും അപ്പീൽ കാലാവധി കഴിഞ്ഞു ഒന്നരവർഷമായിട്ടും തടസപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാത്തത് അപലപനീയമാണെന്ന് യോഗം വിലയിരുത്തി. എടത്വ വികസനസമിതി പ്രസിഡന്റ് പി.കെ. സദാനന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആന്റണി ഫ്രാൻസിസ് പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, കുഞ്ഞുമോൻ പട്ടത്താനം, ബിൽബി മാത്യു, എസ്. സനൽകുമാർ, ജയ്മാത്യു പറപ്പള്ളിൽ, എ.ജെ. കുഞ്ഞുമോൻ, തങ്കച്ചൻ വൈപ്പൻമഠം എന്നിവർ പ്രസംഗിച്ചു. കോടതിവിധിയുടെ അടിസ്‌ഥാനത്തിൽ കുട്ടനാട് തഹസിൽദാർ സബ്ട്രഷറി നിർമാണ സ്‌ഥലത്തിന്റെ അതിരുകൾ പുനർനിർണയിച്ച് കരാറുകാരന് നിർമാണ പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സമിതി നേതൃയോഗം ആവശ്യപ്പെട്ടു.

പെൻഷനേഴ്സ് യൂണിയന്റെ സഹകരണത്തോടെ ശക്‌തമായ സമരപരിപാടികൾ ആരംഭിക്കുന്നതിനുള്ള ആലോചനായോഗം 12ന് മൂന്നിനു എടത്വ സെന്റ് ജോർജ് മിനിഹാളിൽ ചേരും. സബ്ട്രഷറി നിർമാണം അടിയന്തരമായി പുനരാരംഭിക്കുവാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സമിതിയുടെ നേതൃത്വത്തിൽ സംസ്‌ഥാന പൊതുമരാമത്തുമന്ത്രി ജി. സുധാകരനു നിവേദനവും നൽകി.