+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിരമരുന്ന് വിതരണം ഇന്ന്

ആലപ്പുഴ: ദേശീയ വിരവിമുക്‌ത ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ഒന്നുമുതൽ 19 വയസു വരെയുള്ള കുട്ടികൾക്കു വിര നശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളിക വിതരണം ചെയ്യും. സർക്കാർ എയ്ഡഡ്, അൺഎയ്ഡഡ് സ്കൂൾ വിദ്യാർഥികൾക്കും ആംഗ
വിരമരുന്ന് വിതരണം ഇന്ന്
ആലപ്പുഴ: ദേശീയ വിരവിമുക്‌ത ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ഒന്നുമുതൽ 19 വയസു വരെയുള്ള കുട്ടികൾക്കു വിര നശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളിക വിതരണം ചെയ്യും. സർക്കാർ എയ്ഡഡ്, അൺഎയ്ഡഡ് സ്കൂൾ വിദ്യാർഥികൾക്കും ആംഗൻവാടി, ഡേ കെയർ സെന്ററുകളിലെ കുട്ടികൾക്കുമാണ് വിതരണം ചെയ്യുക. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 11.30നു ആലപ്പുഴ ഗവൺമെന്റ് മുഹമ്മദൻസ് ഗേൾസ് ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ നിർവഹിക്കും. നഗരസഭാധ്യക്ഷൻ തോമസ് ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. മാത്യു, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. മെഹബൂബ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. മനോജ് കുമാർ, വാർഡ് കൗൺസിലർ എ.എം. നൗഫൽ തുടങ്ങിയവർ പങ്കെടുക്കും.