രജനികാന്തിനെ പരിഹസിച്ചുവെന്ന് ആരോപിച്ച് ജയംരവി ചിത്രം കോമാളിയുടെ ട്രെയിലറിനെതിരെ പ്രതിഷേധം. നീണ്ട 16 വർഷത്തെ അബോധാവസ്ഥയിൽ നിന്നും ഒരാൾ എഴുന്നേൽക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. പ്രദീപ് രംഗനാഥനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
രജനികാന്തിന്റെ രാഷ്ട്രിയ പ്രവേശനത്തെ പരിഹസിച്ചുവെന്ന് ആരോപിച്ചാണ് രജനി ആരാധകർ സിനിമയ്ക്കെതിരെ രംഗത്തെത്തിയത്. സിനി ബഹിഷ്ക്കരിക്കണമെന്നും ആരാധകർ ആവശ്യമുയർത്തുന്നുണ്ട്.