+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുനാളും കൺവൻഷനും

നെടുമുടി: നസ്രത്ത് സെന്റ് ജെറോംസ് ദേവാലയത്തിൽ വിശുദ്ധ ജെറോമിന്റ തിരുനാൾ 16നു തുടങ്ങി 19നു സമാപിക്കും. തിരുനാളിനു മുന്നോടിയായി 12 മുതൽ 15 വരെ ബൈബിൾ കൺവൻഷൻ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 4.30നു ഫാ. ജ
തിരുനാളും കൺവൻഷനും
നെടുമുടി: നസ്രത്ത് സെന്റ് ജെറോംസ് ദേവാലയത്തിൽ വിശുദ്ധ ജെറോമിന്റ തിരുനാൾ 16നു തുടങ്ങി 19നു സമാപിക്കും. തിരുനാളിനു മുന്നോടിയായി 12 മുതൽ 15 വരെ ബൈബിൾ കൺവൻഷൻ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 4.30നു ഫാ. ജോർജ് കാട്ടൂർ എംസിബിഎസ് ആൻഡ്് ടീം കൺവൻഷൻ നയിക്കും.

തിരുനാൾ ആരംഭദിനമായ 16നു വൈകുന്നേരം 4.45നു റംശ, കൊടിയേറ്റ്, ലദീഞ്ഞ്–ഫാ. ജോസഫ് പുതിയാപറമ്പിൽ. തുടർന്നു ആഘോഷമായ വിശുദ്ധകുർബാന, സന്ദേശം–ഫാ. ജെയിംസ് കുന്നിൽ. മരിച്ചവരുടെ ഓർമദിനായ 17നു വൈകുന്നേരം 4.45നു റംശ. 5.10നു ആഘോഷമായ വിശുദ്ധകുർബാന– ഫാ. സിറിയക് കൂട്ടുമ്മേൽ, ഫാ. ഗ്രിഗറി കൂട്ടുമ്മേൽ, റവ. ഡോ. തോമസ് മുപ്പതിൽചിറ, ഫാ. സെബാസ്റ്റ്യൻ കൂട്ടുമ്മേൽ, ഫാ. ജോഷ് കാഞ്ഞൂപ്പറമ്പിൽ. തുടർന്നു സിമിത്തേരി സന്ദർശനം. 18നു രാവിലെ 6.30നു സപ്ര. 6.45നു ആഘോഷമായ വിശുദ്ധ കുർബാന– റവ. ഡോ. ടോം പുത്തൻകളം. ദിവ്യകാരുണ്യ പ്രദക്ഷിണം–ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ. ഉച്ചകഴിഞ്ഞ് മൂന്നിനു രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, കഴുന്നെടുപ്പ്. വൈകുന്നേരം അഞ്ചിനു റംശ, സന്ദേശം–ഫാ. ജേക്കബ് ചക്കാത്തറ. പ്രദക്ഷിണം–ഫാ. ജോർജ് കപ്പാമൂട്ടിൽ.

തിരുനാൾദിനമായ 19നു രാവിലെ സപ്രാ, ആഘോഷമായ വിശുദ്ധകുർബാന–ഫാ. ഫിലിപ്പ് തയ്യിൽ. പത്തിനു ആഘോഷമായ തിരുനാൾകുർബാന–ഫാ. തോമസ് കാഞ്ഞൂപ്പറമ്പിൽ. തിരുനാൾ സന്ദേശം–ഫാ. സെബാസ്റ്റ്യൻ പുന്നശേരി. തിരുനാൾ പ്രദക്ഷിണം–റവ. ഡോ. ടോം ആര്യങ്കാലാ. തുടർന്നു കൊടിയിറക്ക്.