+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുളിങ്കുന്ന് വലിയ പള്ളിയിൽമൂന്നുനോമ്പാചരണവും കറിനേർച്ചയും

മങ്കൊമ്പ്: പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനാപള്ളിയിൽ മൂന്നു നോമ്പാചരണത്തിനു തുടക്കമായി. മാർത്തോമാ ക്രിസ്ത്യാനികൾക്കിടയിൽ പ്രചാരത്തിലിരുന്ന വളരെ പുരാതനമായ ആചാരമാണ് ഇപ്പോൾ ആചരിക്കുന്നത്. നിനിവേക്കാരുടെ
പുളിങ്കുന്ന് വലിയ പള്ളിയിൽമൂന്നുനോമ്പാചരണവും കറിനേർച്ചയും
മങ്കൊമ്പ്: പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനാപള്ളിയിൽ മൂന്നു നോമ്പാചരണത്തിനു തുടക്കമായി. മാർത്തോമാ ക്രിസ്ത്യാനികൾക്കിടയിൽ പ്രചാരത്തിലിരുന്ന വളരെ പുരാതനമായ ആചാരമാണ് ഇപ്പോൾ ആചരിക്കുന്നത്. നിനിവേക്കാരുടെ ബാവൂസ എന്ന് വിളിക്കപ്പെടുന്ന മൂന്നുനോമ്പിനെ വലിയ നോമ്പിനുള്ള ഒരുക്കമായും കണക്കാക്കുന്നു. ഇന്നു രാവിലെ 6.15ന് സപ്ര, വിശുദ്ധ കുർബാന, പ്രാർഥന, നോമ്പാചരണം. വൈകുന്നേരം 4.30ന് വിശുദ്ധകുർബാന, പ്രഭാഷണം–ഫാ. ജോബിൻ പെരുമ്പളത്തുശേരി. നോമ്പുനമസ്കാരം, നേർച്ചക്കഞ്ഞി.

നാളെ രാവിലെ 6.15ന് സപ്ര, വിശുദ്ധകുർബാന, പ്രാർഥന, നോമ്പാചരണം. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, പ്രഭാഷണം റവ. ഡോ. ടോം പുത്തൻകളം. നോമ്പുനമസ്കാരം, നേർച്ചക്കഞ്ഞി. തിരുനാൾദിനമായ ഒമ്പതിനു രാവിലെ 6.15ന് സപ്ര, വിശുദ്ധ കുർബാന, പ്രഭാഷണം ഫാ. ജോൺ പ്ലാത്താനം. നോമ്പുനമസ്കാരം സമാപനം. മധുരക്കറി നേർച്ച വിതരണം.