മേനക സുരേഷിന്റെ അമ്മ സരോജ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നതിനിടെ അപ്രതീക്ഷിതമായി കൊച്ചു മകൾ കീർത്തി സുരേഷ് സെറ്റിലെത്തി. അമ്മൂമ്മ അഭിനയിക്കുന്നത് കണ്ട് മണിക്കുറൂകളോളം സെറ്റിൽ ചെലവഴിച്ചാണ് താരസുന്ദരി തിരിച്ചു പോയത്. ദാദ 87 സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. ചാരുഹസനൊപ്പമാണ് സരോജ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മുന്പ് ശിവകാർത്തികേയനും കീർത്തി സുരേഷും ഒരുമിച്ച് അഭിനയിച്ച ചിത്രമായ റെമോയിലും സരോജം വേഷമിട്ടിരുന്നു.
ചിത്രത്തിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അമ്മൂമ്മയെ കാണാൻ കൊച്ചുമകൾ എത്തിയത്. നാല് മണിക്കൂറോളം സെറ്റിൽ ചെലവഴിച്ചതിനു ശേഷമാണ് കീർത്തി മടങ്ങിയത്. സരോജത്തിന്റെ ഭാഗങ്ങൾ ചിത്രീകരിക്കുന്നത് നേരിട്ടു കാണുന്നതിനോടൊപ്പം തന്നെ ചാരുഹസന്റെ അനുഗ്രഹവും വാങ്ങിയാണ് കീർത്തി സുരേഷ് മടങ്ങിയത്. തുടങ്ങിയത് മലയാള സിനിമയിലൂടെയാണെങ്കിലും തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് കീർത്തി സുരേഷ്.
പ്രിയദർശൻ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് സുരേഷ് കുമാറിന്റെയും മേനക സുരേഷിന്റെയും ഇളയ പുത്രി സിനിമയിൽ അരങ്ങേറിയത്. തുടക്കത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മികച്ച വേഷങ്ങൾ ഈ താരത്തെ തേടിയെത്തി. എന്നാൽ അന്യഭാഷയിലേക്ക് പ്രവേശിച്ചതോടെ കീർത്തി മലയാള സിനിമ ഉപേക്ഷിച്ച പോലെയായി. മുൻനിര നായകർക്കൊപ്പമെല്ലാം അഭിനയിച്ച കീർത്തിയെ തേടി നിരവധി അവസരങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.