ബോളിവുഡ് താരങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ച് ആലസ്യത്തിലാണെന്ന് ആരോപിച്ച് ശിരോമണി അകാലിദൾ എംഎൽഎ മഞ്ജീർ സിറ പുറത്ത് വിട്ട വീഡിയോയ്ക്ക് രൂക്ഷ വിമർശനം. സംവിധായകൻ കരണ്‍ ജോഹറായിരുന്നു ഈ പാർട്ടി സംഘടിപ്പിച്ചത്.
താരങ്ങളായി ദീപിക പദുക്കോണ്‍, രണ്‍ബീർ കപൂർ, ഷാഹിദ് കപൂർ, മലൈക അറോറ, അർജുൻ കപൂർ, വിക്കി കൗശാൽ, വരുണ്‍ ധവാൻ എന്നിവരാണ് വീഡിയോയിലുള്ളത്. എത്ര അഭിമാനത്തോടെയാണ് ബോളിവുഡ് താരങ്ങൾ ലഹരി ഉപയോഗിച്ച് അഭിമാനത്തോടെ ഉ·ത്തരായി ഉല്ലസിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ച വീഡിയോയ്ക്കൊപ്പം കുറിച്ചു.
എന്നാൽ ഈ വീഡിയോയ്ക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ രംഗത്തെത്തി. തന്റെ ഭാര്യയും ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്നും അവിടെ ആരും മയക്കുമരുന്ന് ഉപയോഗിച്ചില്ലെന്നും അദ്ദേഹം വാദിച്ചു. താരങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
#UDTABollywood - Fiction Vs Reality
— Manjinder S Sirsa (@mssirsa) July 30, 2019
Watch how the high and mighty of Bollywood proudly flaunt their drugged state!!
I raise my voice against #DrugAbuse by these stars. RT if you too feel disgusted @shahidkapoor @deepikapadukone @arjunk26 @Varun_dvn @karanjohar @vickykaushal09 pic.twitter.com/aBiRxwgQx9