അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ സിനിമയിലെത്തിയ താരമാണ് അനുപമ പരമേശ്വരൻ. മലയാളത്തിലൂടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് അനുപമയും അന്യഭാഷയിലേക്ക് ചേക്കേറുകയായിരുന്നു.ആ, കോടി, സന്താനം ഭവതി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചതോടെ അനുപമയെ തെന്നിന്ത്യൻ സിനിമ ഏറ്റെടുത്തു. തമിഴിലും തെലുങ്കിലും ശ്രദ്ധ പതിപ്പിച്ച അനുപമ റെഡ് മാഗസിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിനെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. വെങ്കി മല്ലോജലയാണ് ഫോട്ടോഗ്രഫർ.
നിമിഷങ്ങൾക്കുള്ളിലാണ് താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗൗണിലും ഹാഫ് കട്ട് ഫ്രോക്കിലും ഷോൾഡർ ലെസ്സ് ഗൗണിലുമൊക്കെയായി അതീവ സുന്ദരിയായാണ് അനുപമ പ്രത്യക്ഷപ്പെടുന്നത്. സത്യൻ അന്തിക്കാട് ചിത്രമായ ജോമോന്റെ സുവിശേഷങ്ങളാണ് അനുപമ ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. തെലുങ്ക് സിനിമയിലെ തിരക്കുള്ള താരമായി മാറിയ അനുപമ ഇടയ്ക്ക് ധനുഷിനൊപ്പം നായികയായി തമിഴകത്തും എത്തിയിരുന്നു.