ഋത്വിക് റോഷൻ, സാറാ അലിഖാൻ എന്നിവർക്കൊപ്പം ബോളിവുഡ് ചിത്രത്തിൽ തിളങ്ങാൻ ധനുഷും. ആനന്ദ് എൽ. റായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ധനുഷ് വീണ്ടും ബോളിവുഡിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്.
കളർ യെല്ലോ ഫിലിംസിന്റെ ബാനറിലൊരുങ്ങുന്ന സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അസുരനാണ് റിലീസിനൊരുങ്ങുന്ന പുതിയ ധനുഷ് ചിത്രം. മഞ്ജു വാര്യരാണ് സിനിമയിലെ നായിക.