പേളി മണി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. അഭിഷേക് ബച്ചൻ, ആദിത്യ റോയ് കപൂർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിലൂടെയാണ് പേളി മണിയുടെ ബോളിവുഡിലേക്കുള്ള പ്രവേശനം.
അനുരാഗ് ബസുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂൾ അവസാനിച്ചു. രാജ് കുമാർ റാവു, പങ്കജ് ത്രിപാഠി എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.