തന്നോട് ഒരാൾപ്പോലും പ്രണയാഭ്യർഥന നടത്തിയിട്ടില്ലെന്ന് സൽമാൻ ഖാൻ. പുതിയ ചിത്രം ഭാരതുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്.
ചിത്രത്തിലെ സൽമാന്റെ കഥാപാത്രത്തോട് നായികയായ കത്രീന കൈഫിന്റെ കഥാപാത്രം വിവാഹാഭ്യർഥന ചെയ്യുന്ന രംഗമുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും അനുഭവം ജീവിതത്തിൽ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് താരം മറുപടി നൽകിയത്.
"എന്നോട് വിവാഹം കഴിക്കണമെന്ന് ഒരാൾ പോലും പറഞ്ഞിട്ടില്ല. കാരണം ഞാൻ കാൻഡിൽ ലൈറ്റ് ഡിന്നറിന് പോകാറില്ല. മെഴുകുതിരിയുടെ വെളിച്ചത്തിൽ എന്താണ് കഴിക്കുന്നതെന്നു പോലും എനിക്ക് മനസിലാകില്ല. എന്നാൽ ഒരാൾ പോലും എന്നോട് വിവാഹാഭ്യർഥന നടത്താത്തതിൽ എനിക്ക് ദുഖം തോന്നുന്നു'. സൽമാൻ ഖാൻ പറഞ്ഞു.