അന്തരിച്ച നടൻ ക്യാപ്റ്റൻ രാജു അഭിനയിച്ച അവസാനത്തെ ചിത്രം റിലീസിനൊരുങ്ങുന്നു. താജ് ബഷീർ സംവിധാനം ചെയ്ത സിനിമയുടെ പേര് ജാലകം എന്നാണ്. സിനിമയുടെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ശ്രുതി വിജയൻ, താജ് ബഷീർ, കവിത നായർ, സംഗീത സുദർശൻ,ശില്പ ദിവാകർ, മനോജ് നായർ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. താജ് ക്രിയേഷൻസിന്റെ ബാനറിൽ താജ് ബഷീറാണ് ചിത്രം നിർമിക്കുന്നത്.