ബാബു ആന്റണി വീണ്ടും ബോളിവുഡ് ചിത്രത്തിലഭിനയിക്കുന്നു. അക്ഷയ്കുമാർ നായകനാകുന്ന ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്.
വീണ്ടുമൊരു ബോളിവുഡ് ചിത്രത്തിലഭിനയിക്കുന്നതിൽ സന്തോഷമുണ്ടെന്നും പ്രധാനപ്പെട്ട വേഷത്തിലാണ് താൻ പ്രത്യക്ഷപ്പെടുന്നതെന്നും അദ്ദേഹം കുറിച്ചു. എന്നാൽ സിനിമയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.
സിനിമയുടെ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നാണ് ബാബു ആന്റണി പറയുന്നത്. ഹത്യ, ഭയാനക് മഹൽ, മാഫിയ, രിഷ്തോം കി ലഡായി, ഏക് ദീവാനാ ധാ എന്നിവയാണ് ബാബു ആന്റണി ഇതിനു മുന്പ് അഭിനയിച്ച ഹിന്ദി ചിത്രങ്ങൾ.