നടൻ ജയറാം തന്റെ ഫേസ്ബുക്ക് പേജിലിട്ട പുതിയ ചിത്രം കണ്ട് ആരാധകർ അന്പരന്നിരിക്കുകയാണ്. വണ്ണം കുറച്ച് ചെത്തു ലുക്കിലുള്ള തന്റെ പുതിയ ചിത്രമാണ് ജയറാം പോസ്റ്റ് ചെയ്തിരിക്കുന്നത്. അവിശ്വസനീയമായ മേക്ക് ഓവർ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നതിനു വേണ്ടിയാണ് ജയറാം വണ്ണം കുറച്ചത്. അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിനുവേണ്ടിയാണ് ജയറാം വണ്ണം കുറച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി ചിത്രത്തിനൊപ്പം ജയറാം കുറിച്ചിട്ടുണ്ട്.
ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സത്യരാജ്, സുശാന്ത്, നവ്ദീപ്, പൂജ ഹെഗ്ഡേ, തബു, നിവേദ പേതുരാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ചിത്രം അടുത്ത വർഷം തീയറ്ററുകളിലെത്തും.