+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചോല വെനീസ് ചലച്ചിത്രമേളയിലേക്ക്

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത "ചോല' വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോകസിനിമയിലെ പുതിയ ട്രെൻഡുകളെ പരിചയപ്പെടുത്തുന്ന മത്സരവിഭാഗമായ ഒറിസോണ്ടിയിലാണ് സിനിമ പ്രദർശിപ്പ
ചോല വെനീസ് ചലച്ചിത്രമേളയിലേക്ക്

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത "ചോല' വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോകസിനിമയിലെ പുതിയ ട്രെൻഡുകളെ പരിചയപ്പെടുത്തുന്ന മത്സരവിഭാഗമായ ഒറിസോണ്ടിയിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ഏഴുവരെ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ചിത്രത്തിന്‍റെ റെഡ് കാർപ്പറ്റ് വേൾഡ് പ്രീമിയറിൽ സംവിധായകൻ സനൽകുമാർ ശശിധരൻ, അഭിനേതാക്കളായ ജോജു ജോർജ്, നിമിഷ സജയൻ, നിർമാതാവ് സിജോ വടക്കൻ, ഷാജി മാത്യു എന്നിവർ പങ്കെടുക്കും.

ജോജു ജോർജ്, നിമിഷ സജയൻ, നവാഗതനായ അഖിൽ വിശ്വനാഥ് എന്നിവരാണ് ചോലയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ സജയനു മികച്ച നടിക്കും ജോജു ജോർജിന് മികച്ച സ്വഭാവനടനുമുള്ള അവാർഡുകൾ നേടിക്കൊടുത്തതും ചോലയിലെ കഥാപാത്രങ്ങളായിരുന്നു.

സനൽ കുമാർ ശശിധരന്‍റെ സെക്സി ദുർഗ എന്ന ചിത്രം 2017 ൽ നെതർലാൻഡിലെ റോട്ടർഡാം, സ്വിറ്റ്സർലൻഡിലെ ജെനീവ, അർമീനിയയിലെ യെരവാൻ, മെക്സിക്കോയിലെ ഗുവാനോജുവാട്ടോ, ഇറ്റലിയിലെ പെസാറോ, സ്പെയിനിലെ വാലൻസിയ, മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേള എന്നിവിടങ്ങളിൽ പുരസ്കാരം നേടിയിരുന്നു.

ലോകത്തിലെ തന്നെ ആദ്യത്തെ ചലച്ചിത്രോത്സവമായ വെനീസ് ചലച്ചിത്രമേളയിൽ ഇതിനു മുമ്പ് പ്രദർശിപ്പിക്കപ്പെട്ട മലയാള സിനിമകൾ അടൂർ ഗോപാലകൃഷ്ണന്‍റെ മതിലുകൾ, നിഴൽകുത്ത് എന്നിവയാണ്.