ശിവറാം മണി രചനയും സംവിധാനവും നിർവഹിക്കുന്ന തിമിരം എന്ന ചിത്രത്തിന്റെ പൂജ നടന്നു.
തിരുവനന്തപുരം ശ്രീമൂലം ക്ലബ്ബിൽ നടന്ന പൂജാ ചടങ്ങിൽ, സംവിധായകൻ ശ്യാമപ്രസാദും പത്മരാജന്റെ സഹധർമ്മിണി രാധാലക്ഷ്മിയും ചേർന്നാണ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തത്.
കെ.കെ. സുധാകരനാണ് സിനിമയിലെ നായകൻ. വിശാഖ് നായർ, രചന നാരായണൻകുട്ടി, ജി. സുരേഷ് കുമാർ, പ്രഫ. അലിയാർ, മോഹൻ അയിരൂർ, മീര നായർ, ബേബി സുരേന്ദ്രൻ, കാർത്തിക, ആശ നായർ, രാജേഷ് രാജൻ, പവിത്ര എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ഇൻഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.കെ. സുധാകരനാണ് ചിത്രം നിർമിക്കുന്നത്.
-അജയ് തുണ്ടത്തിൽ