ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബ്ബറും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു. മഹാരാഷ്്ട്രയിലെ ലാത്തൂരിൽ നിന്നുള്ള നിഷ കൗർ എന്ന 21 മാസം പ്രായമുള്ള കുഞ്ഞിനെയാണ് ഇരുവരും ദത്തെടുത്തത്.
മൂന്ന് മാസം കൊണ്ടാണ് ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്.നിഷയുടെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ തന്നെ തനിക്ക് ഇഷ്ടമായെന്ന് സണ്ണി പ്രതികരിച്ചു. രണ്ടു വർഷം മുൻപ് ലാത്തൂരിലെ അനാഥാലയത്തിൽ സന്ദർശനം നടത്തിയപ്പോഴാണ് ദത്തെടുക്കലിന് അപേക്ഷ നൽകിയത്.
അനാഥാലയ സന്ദർശനം തങ്ങളുടെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചെന്നും സണ്ണി പറഞ്ഞു.യഥാർഥത്തിൽ നിഷ തങ്ങളെയാണ് തെരഞ്ഞെടുത്തതെന്നും, തങ്ങൾ അവളെയല്ലെന്നും സണ്ണി ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.