മുൻ വിശ്വസുന്ദരി സുസ്മിത സെൻ വർക്ക് ഒൗട്ട് ചെയ്യുന്നതിന്റെ വീഡിയോ വൈറലാകുന്നു. ജിംനാസ്റ്റിക്ക് റിംഗിൽ തലകീഴായും ശരീരം മുകളിലേക്ക് ഉയർത്തിയും ആരാധകരെ അമ്പരപ്പിക്കുകയാണ് സുസ്മിത.
"ചിറകുകളുണ്ടായാൽ മാത്രം പോര, നിങ്ങൾ അവയെ പറക്കാൻ പരിശീലിപ്പിക്കണം' എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് താരം ഈ വീഡിയോ പങ്കുവച്ചത്.