മുരളി ഗോപി, ഇന്ദ്രജിത്ത് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താക്കോലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കിരണ്‍ പ്രഭാകരനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ക്രിസ്ത്യൻ പുരോഹിതന്മാരായാണ് ഇരുവരും ചിത്രത്തിൽ എത്തുന്നത്. ഫാദർ അംബ്രോസ് വാസ് പോച്ചംപള്ളി എന്ന കഥാപാത്രത്തെ ഇന്ദ്രജിത്തും റെക്ടർ മാൻകുന്നത്ത് പൈലി എന്ന കഥാപാത്രത്തെ മുരളി ഗോപിയും ചിത്രത്തിൽ അവതരിപ്പിക്കുന്നു. സംവിധായകൻ ഷാജി കൈലാസാണ് ചിത്രം നിർമിക്കുന്നത്.