മലയാളത്തിന്റെ യുവനടൻ ഷെയ്ൻ നിഗത്തിന് ബോളിവുഡ് ചോക്ലേറ്റ് നായകൻ രണ്‍ബീർ കപൂറിന്റെ ഛായ ഉണ്ടോയെന്ന് ചിലർക്ക് സംശയം. കുന്പളങ്ങി നൈറ്റ്സിനും ഇഷ്ക്കിനും ശേഷം ഷെയ്ൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉല്ലാസം.
ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവന്നതോടെയാണ് രണ്‍ബീർ കപൂറുമായി എന്തോ ഒരു മുഖ സാദൃശ്യം ഷെയ്നിനുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചിലർ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.
ജാക്കറ്റും തൊപ്പിയും ധരിച്ച് സ്കേറ്റ് ചെയ്യുന്ന ഗെറ്റപ്പിലുള്ള ചിത്രമാണ് ഷെയ്നിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ഈ ചിത്രം മൊത്തത്തിൽ ഷെയ്നിന്റെ മുഖഭാവവും ഗെറ്റപ്പും കാണുന്പോൾ രണ്‍ബീർ കപൂറിനെ ഓർമ വരുമെന്നാണ് ചിലരുടെ കണ്ടെത്താൽ.
എന്തായാലും രണ്‍ബീർ കപൂർ ഛായ വന്നതോടെ ഉല്ലാസം എന്ന സിനിമയ്ക്കും ചെലവില്ലാതെ ഒരു പബ്ലിസിറ്റി കിട്ടിയിരിക്കുകയാണ്. നവാഗതനായ ജീവൻ ജോജോ ആണ് ഉല്ലാസം സംവിധാനം ചെയ്യുന്നത്. ഉൗട്ടിയിലാണ് ഷൂട്ടിംഗ്. പവിത്ര ലക്ഷ്മിയാണ് നായിക.