+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിവറേജസ് ഔട്ട്ലെറ്റ് അടച്ചു പൂട്ടണം : കോൺഗ്രസ്

ആലപ്പുഴ: ചുങ്കം പാലത്തിനു സമീപം പ്രവർത്തനം ആരംഭിച്ച ബിവറേജസ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്ന് ആലപ്പുഴ സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ജനസാന്ദ്രത കൂടിയ പ്രദേശമായ പളളാത്തുരുത്തി, തിര
ബിവറേജസ് ഔട്ട്ലെറ്റ്   അടച്ചു പൂട്ടണം : കോൺഗ്രസ്
ആലപ്പുഴ: ചുങ്കം പാലത്തിനു സമീപം പ്രവർത്തനം ആരംഭിച്ച ബിവറേജസ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്ന് ആലപ്പുഴ സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ജനസാന്ദ്രത കൂടിയ പ്രദേശമായ പളളാത്തുരുത്തി, തിരുമല, മുല്ലയ്ക്കൽ, പാലസ് വാർഡുകളിൽസാമൂഹ്യവിരുദ്ധ ശല്യം വർധിക്കുമെന്നും, ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നും യോഗം ചൂണ്ടിക്കാട്ടി.

മുൻകാലങ്ങളിൽ മദ്യഷാപ്പിൽ നടന്ന കൊലപാതകവും അതിനുശേഷം നഗരസഭാ കൗൺസിലർമാരായ ഷോളി സിദ്ധകുമാർ, ജയപ്രസാദ് എന്നിവർക്കു നേർക്കുണ്ടായ ആക്രമണവും ഇതിനുദാഹരണമാണെന്ന് യോഗം വിലയിരുത്തി. അനധികൃതമായി പ്രവർത്തനം ആരംഭിച്ച മദ്യശാലയ്ക്ക് ആലപ്പുഴ നഗരസഭ ലൈസൻസ് നൽകരുതെന്നും അടച്ചു പൂട്ടുന്നതുവരെ ശക്‌തമായ സമരവുമായി മുന്നോട്ടു പോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ബ്ലോക്ക് പ്രസിഡന്റ് ഇല്ലിക്കൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂർ, സുനിൽ ജോർജ്, ഷോളി സിദ്ധകുമാർ, കെ.ആർ. വേണുഗോപാൽ, കെ.എസ്. ഡോമിനിക്, എൻ. ഹരികുമാർ, കെ.ആർ. ലാൽജി, കെ. നാസർ, ഷൗക്കത്ത് വെറ്റക്കാരൻ, കെ. നൂറുദ്ദീൻകോയ, ഷാജി മൂസ, ജമീല ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.