ഡേവിഡ് ലീറ്റ്ച്ച് സംവിധാനം ചെയ്യുന്ന ഫാസ്റ്റ് ആന്റ് ദി ഫ്യൂരിയസ് സീരിസിലെ 2019-ലെ കോമഡി ആക്ഷൻ ചിത്രമാണ് ഹോബ്സ് ആൻഡ് ഷോ. ഈ ചിത്രം ഒാഗസ്റ്റ് രണ്ടിന് കേരളത്തിലും പ്രദർശനത്തിനെത്തുന്നു.
ക്രിസ് മോർഗൻ, ഡ്യൂ പിയേർസ് എന്നിവരുടേതാണ് കഥയും തിരക്കഥയും. ഡ്വൈൻ ജോണ്സണ്, ജേസൺ സ്റ്റഥം, ഇഡ്രിസ് എൽബ, വനീസാക്രിബി, ഹെലൻ മിറൻ തുടങ്ങിയവരാണ് താരങ്ങൾ. ഡ്വൈൻ ജോണ്സണ്, ജേസൺ സ്റ്റഥം, ക്രിസ്മോർഗൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.