മോഹൻലാൽ-സൂര്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാപ്പാന്റെ റിലീസ് പ്രഖ്യാപിച്ചു.കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 30ന് തീയറ്ററുകളിലെത്തും.
പ്രധാനന്ത്രിയായി മോഹൻലാലും അദ്ദേഹത്തിന്റെ സുരക്ഷാഉദ്യോഗസ്ഥനായ എൻഎസ്ജി കമാൻഡോയുടെ കഥാപാത്രത്തെ സൂര്യയും ചിത്രത്തിൽ അവതരിപ്പിക്കും. ആര്യ, സയ്യേഷ അഗർവാൾ, സമുദ്രക്കനി, പ്രേം, ശങ്കർ കൃഷ്ണമൂർത്തി, ബോമൻഇറാനി എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.